അടൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം. അടൂർ സ്വദേശി മുഹമ്മദ് സബീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ......
മൂവാറ്റുപുഴയിൽ പണിമുടക്ക് ദിവസം രാത്രിയാണ് സംഭവം.
ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മൂവാറ്റുപുഴ ഉറവക്കുഴിയിൽ ബുധനാഴ്ച രാത്രിയാണ് ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ......
ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്( കൊല്ലവർഷം 1200 മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. ......
മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീർത്ഥാടന പദയാത്ര റാന്നി പെരുനാട്ടിൽ നിന്നും ആരംഭിച്ചു. പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നൽകുന്നത്. ......
അടൂർ ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതിൽ അശോകന്റെയും രമയുടെയും മകൾ ഐശ്വര്യയാണ് (23) മരിച്ചത്.
എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം സ്വകാര്യ ദന്താശുപത്രിയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്. കുളക്കട ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ സപ്താഹത്തിന് ബന്ധുവും അയൽവാസിയുമായ ശ്രുതിയ്ക്കും മൂന്ന് വയസുള്ള കുഞ്ഞുമൊത്ത് റോഡരികിലൂടെ നടന്ന് വരികെ എതിർ ദിശയിൽ നിന്നും വന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് പാഞ്ഞുവരുന്നത് കണ്ട് ഒപ്പമുള്ള ബന്ധുവായ ശ്രുതിയേയും കൈക്കുഞ്ഞിനേയും തള്ളിമാറ്റി രക്ഷപെടുത്തുനതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ......
കുറ്റൂർ കാഞ്ഞിരത്താം മോഡിയിൽ പണ്ടാത്തയിൽ വീട്ടിൽ ത്രേസ്യാമ്മ വർഗീസ് (65), മക്കളായ ജോൺ പി. വർഗീസ് (43), റെനി പി. വർഗീസ് (41) എന്നിവർക്കാണ് പരിക്കേറ്റത്.......
വളർത്തു നായയുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ ആർ എം ഓ യ്ക്ക് എതിരെ നടപടി വേണമെന്ന പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി. ആശുപത്രി ആർ എം ഓ ഡോ. ......
അവിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ......
പത്തനതിട്ട : കാത്തലിക് കോളേജിന് സമീപമുള്ള പി.റ്റി.സി. വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ വിവിധ സർക്കാർ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിൽ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ......